ഉപയോഗശൂന്യമായ കിണറ്റിലകപ്പെട്ട കാട്ടുപന്നി
Posted On
date_range Updated On
date_range കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
അഞ്ചൽ: ഉപയോഗശൂന്യമായ കിണറ്റിൽ വീണ കാട്ടുപന്നിയെ പഞ്ചായത്തധികൃതരുടെ സാന്നിധ്യത്തിൽ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അഞ്ചൽ വട്ടമൺ പാലത്തിനു സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് പന്നിയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീവ്, അംഗങ്ങളായ അഖിൽ രാധാകൃഷ്ണൻ, സോമരാജൻ എന്നിവർ സ്ഥലത്തെത്തി. തുടർന്ന്, തോക്ക് ലൈസൻസിയായ കോക്കാട് സ്വദേശി രാജേന്ദ്രബാബുവിനെയെത്തിച്ച് പന്നിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.