60 കിലോ പഴകിയ മത്സ്യം പിടികൂടി

കരുനാഗപ്പള്ളി: ഭക്ഷ്യസുരക്ഷ വകുപ്പും പഞ്ചായത്തധികൃതരും നടത്തിയ പരിശോധനയിൽ 60 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തഴവ എ.വി.എച്ച്.എസിന് സമീപം പ്രവർത്തിക്കുന്ന രണ്ട് മത്സ്യവിൽപന കടകളിൽ നിന്നാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. രണ്ട്​ മത്സ്യവിൽപന ശാലകളും അടച്ചുപൂട്ടി. തഴവയിൽ പ്രവർത്തിച്ച മറ്റൊരു റസ്റ്റോറന്‍റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടി. കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷ ഓഫിസർ അനീഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. ചിത്രം: തഴവയിലെ മത്സ്യവിൽപന കേന്ദ്രത്തിൽ അധികൃതർ നടത്തിയ പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.