12.34 കോടിയിൽ​ പി.എസ്​.സിക്കായി​ സ്വന്തം കെട്ടിടമുയരും

കൊല്ലം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കേരള പബ്ലിക്​ സർവിസ്​ കമീഷ‍​ൻെറ ജില്ലയിലെ ഓഫിസുകൾക്ക്​ സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നു. കൊല്ലം മേഖല ഓഫിസ്​, ജില്ല ഓഫിസ്​ എന്നിവക്കുള്ള കെട്ടിടസമുച്ചയം നിർമിക്കുന്നതിന്​ ഭരണാനുമതിയായി. നിർമാണപ്രവർത്തനങ്ങൾക്കായി 12.34 കോടി രൂപയുടെ അനുമതിയാണ്​ സർക്കാർ നൽകിയത്​. വർഷങ്ങൾക്ക്​ മുമ്പ്​ കൊല്ലം ഡി.സി.സി ഓഫിസിന്​ സമീപത്ത്​ പി.എസ്​.സിക്കായി അനുവദിച്ച ഭൂമിയിലാണ്​ ജില്ല ആസ്ഥാന ഓഫിസ്​ ഉയരുക. നിലവിൽ കൊല്ലം ആണ്ടാമുക്കത്ത്​ വാടകക്കെട്ടിടത്തി‍ൻെറ പരിമിതിയിലാണ്​ പി.എസ്​.സി ഓഫിസുകൾ പ്രവർത്തിക്കുന്നത്​. പുതിയ കെട്ടിടത്തിനായി ജില്ല പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ്​ എൻജിനീയർ സർപ്പിച്ച 12,34,50,458 രൂപയുടെ എസ്റ്റിമേറ്റിനാണ്​ അംഗീകാരം കിട്ടിയത്​. ഭരണാനുമതി ലഭിച്ചതോടെ തുടർ ​പ്രവർത്തനങ്ങളും പൊതുമരാമത്ത്​ വകുപ്പാണ്​ കൈകാര്യം ചെയ്യുക. മണ്ണ്​ പരിശോധന ഉൾപ്പെടെ സാ​ങ്കേതിക അനുമതിക്കുള്ള നടപടികളാണ്​ അടുത്തപടി. തുടർന്ന്​ ടെൻഡർ നടപടികൾ നടക്കും. വൈകാതെ നിർമാണം ആരംഭിക്കാനാകും. ഗ്രൗണ്ട്​ ഫ്ലോർ ഉൾപ്പെടെ 637 ചതുരശ്ര മീറ്റർ വീതം വിസ്തൃതിയുള്ള ആറ്​ നിലകളിലാണ്​ മേഖല ഓഫിസ്​, ജില്ല ഓഫിസ്​, ഓൺലൈൻ പരീക്ഷ കേന്ദ്രം എന്നിവ അടങ്ങുന്ന കെട്ടിടം നിർമിക്കുക. ആകെ 3822 ചതുരശ്ര മീറ്ററാണ്​ വിസ്തൃതി. രണ്ടാം നിലയിൽ ജില്ല ഓഫിസും മൂന്നാം നിലയിൽ മേഖല ഓഫിസും നാലും അഞ്ചും നിലകളിൽ പരീക്ഷകേന്ദ്രങ്ങളുമാണ്​ ഒരുക്കുന്നത്​. അഭിമുഖങ്ങൾ നടത്താൻ പ്രത്യേക ഹാളും റെക്കോഡുകൾക്ക്​ സ്​റ്റോർ റൂമും ​ഉദ്യോഗാർഥികൾക്ക്​ വെയിറ്റിങ്​ റൂമും സ്റ്റാഫ്​ ഡൈനിങ്​ ഹാളും പി.എസ്.സി അംഗങ്ങൾക്ക്​ വിശ്രമമുറിയും പാർക്കിങ്​ സൗകര്യവുമുൾപ്പെടെ കെട്ടിടത്തിലുണ്ടാകും. വർഷങ്ങളായി പരിമിതമായ സൗകര്യങ്ങളിൽ പി.എസ്​.സി ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കെത്തുന്ന ഉദ്യോഗാർഥികളും നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്​ പുതിയ കെട്ടിടം ഉയരുന്നതോടെ പരിഹാരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.