മോഷ്ടാവ്​ ഫാന്‍റം പൈലിയുടെ കൂട്ടാളിയും പിടിയിൽ

കൊട്ടാരക്കര: എഴുകോണിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ മോഷ്ടാവ്​ ഫാന്‍റം പൈലി എന്ന ഷാജിയുടെ സംഘത്തിലെ മൂന്നാമനും പിടിയിൽ. രണ്ടാലുംമൂട് ബവ്കോ ചില്ലറ വിൽപന ശാലക്കു​ സമീപം ശ്രീപൂരത്തിൽ ബാലമുരുക‍ന്‍റെ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ ഉൾപ്പെടെ കവർന്ന കേസിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അജയനാണ്​ പിടിയിലായത്​.
മോഷണത്തിന്‍റെ മുഖ്യ സൂത്രധാരനായ കുപ്രസിദ്ധ മോഷ്ടാവ്​ ഫാന്‍റം പൈലിയെ എഴുകോൺ പൊലീസും സഹായി വർക്കല സ്വദേശി വിഷ്​ണുവിനെ ചാത്തന്നൂർ പൊലീസും നേരത്തേ അറസ്റ്റ്​ ചെയ്തിരുന്നു. ഫാന്‍റം പൈലിയുടെ നിർദേശപ്രകാരം വിഷ്ണുവും അജയനും ചേർന്നാണ്​ എഴുകോണിലെ വീട്ടിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങളും രണ്ടു ലാപ് ടോപ്പുകളും ഒരു ഡിജിറ്റൽ കാമറയും മോഷ്​ടിച്ചത്​. എഴുകോൺ ഇൻസ്‌പെക്ടർ ടി.എസ്. ശിവപ്രകാശ്, എസ്.ഐ. അനീസ്, എസ്.ഐ. ഉണ്ണികൃഷ്ണപിള്ള, എസ്.സി.പി.ഒമാരായ പ്രദീപ് കുമാർ, ഗിരീഷ് കുമാർ, സി.പി.ഒമാരായ വിനയൻ, വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.