യുവജനോത്സവം 6

ഒപ്പനയിൽ പിടിച്ച്​ തിരുവനന്തപുരം മൊഞ്ച്​ കൊല്ലം: ടി.കെ.എം ആർട്​സ്​ കോളജ്​ കാമ്പസിനെ ഇശലുകൾകൊണ്ട്​ നിറഞ്ഞ ആറു​ മണിക്കൂറുകൾക്കൊടുവിൽ യുവജനോത്സവങ്ങളിലെ ജനപ്രിയ ഇനമായ ഒപ്പനയിൽ ഒന്നാം സ്ഥാനത്തിന്​ മൂന്ന്​ കോളജുകൾ അവകാശികൾ. വാശിയേറിയ മത്സരത്തിൽ തിരുവനന്തപുരത്തുനിന്നെത്തിയ മാർ ഇവാനിയോസ് കോളജ്, വഴുതക്കാട് ഗവ. വിമൻസ് കോളജ്, ഓൾ സെയിന്‍റ്​​സ്​ കോളജ് എന്നിവിടങ്ങളിലെ മൊഞ്ചത്തിമാരാണ്​ ഒന്നാം സ്ഥാനം പങ്കിട്ടത്​. രണ്ടാം സ്ഥാനം അഞ്ച്​ കോളജുകളും നേടി. തിരുവനന്തപുരം എം.ജി കോളജ്, കൊല്ലം എസ്.എൻ കോളജ്, സി.എസ്.എസ് കാര്യവട്ടം, കെ.ടി.സി.ടി കല്ലമ്പലം, തിരുവനന്തപുരം ഗവ. ആർട്​സ്​ കോളജ് എന്നിവരാണ് രണ്ടാം സ്ഥാനം നേടിയത്. മൂന്നാം സ്ഥാനം ആതിഥേയരായ ടി.കെ.എം കോളജ് കരസ്ഥമാക്കി. മികച്ച നിലവാരം പുലർത്തിയതെന്ന് വിധികർത്താക്കൾ പറഞ്ഞ മത്സരത്തിൽ 28 കോളജുകളാണ് മാറ്റുരച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.