യുവജനോത്സവം 5

ഇതാണ്​ ഞങ്ങ പറഞ്ഞ നടൻ കൊല്ലം: യുവജനോത്സവത്തി‍ൻെറ രണ്ടാംദിവസം 'സെലിബ്രിറ്റി' മത്സരാർഥിയായി തിളങ്ങി സ്വരാജ്​ ഗ്രാമിക. മമ്മൂട്ടി ചിത്രം പുത്തൻ പണ ത്തിലൂടെയും മഞ്ജുവാര്യരുടെ 'ഉദാഹരണം സുജാത'യിലൂടെയും ശ്രദ്ധേയനായ സ്വരാജ്,​ മോണോആക്ടിൽ ഒന്നാംസ്ഥാനം സ്വന്തമാക്കി​ സർവകലാശാല യുവ​ജനോത്സവത്തിലെ അരങ്ങേറ്റം ഗംഭീരമാക്കി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ഒന്നാംവർഷ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്​. സ്കൂൾ കാലം മുതൽ കലോത്സവങ്ങളിലെ മോണോആക്ട് വേദികളിലും നാടക മത്സരങ്ങളിലും സ്ഥിരം സാന്നിധ്യമാണ്​. യു.പി തലത്തിൽ മൂന്ന് തവണ മികച്ച നടനായി. ഹയർ സെക്കൻഡറിയിൽ തുടർച്ചയായി രണ്ട് തവണ മോണോ ആക്ടിന് എ ഗ്രേഡ് നേടിയിട്ടുണ്ട്​. ഇത്തവണ കോൽക്കളിയിലും മത്സരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.