കാഷ്യു കോർപറേഷൻ ഫാക്ടറികൾ 27 മുതൽ തുറക്കും

* 500 പേർക്കുകൂടി പുതിയതായി നിയമനം കൊല്ലം: കാഷ്യു കോർപറേഷന്‍റെ 30 ഫാക്ടറികളും 27 മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു. വിദേശരാജ്യങ്ങളിൽനിന്ന്​ തോട്ടണ്ടി ലഭിക്കുന്നതിന് വന്ന കാലതാമസമാണ് നാല് മാസം ഫാക്ടറികൾ പൂർണമായും അടഞ്ഞ് കിടന്നത്. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നം മൂലം കൊളംബോ തുറമുഖം വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതും മറ്റൊരു കാരണമായി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എത്തേണ്ട തോട്ടണ്ടിയാണ് ഇപ്പോൾ തൂത്തുക്കുടി, കൊച്ചി പോർട്ടുകൾ വഴി എത്തുന്നത്. ഓണംവരെ മുടക്കമില്ലാതെ ജോലി നൽകാൻ ആവശ്യമായ 6000 മെട്രിക് ടൺ തോട്ടണ്ടിയാണ് ഇപ്പോൾ എത്തുന്നത്. ഓണത്തിനുമുമ്പ്​ 75 ദിവസം തൊഴിലാളികൾക്ക് തുടർച്ചയായി ജോലി നൽകും. തൊഴിൽ ദിനങ്ങളെ സംബന്ധിച്ചുള്ള വർക്ക് കലണ്ടർ ഫാക്ടറികളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയതായി 500 തൊഴിലാളികളെക്കൂടി ഫാക്ടറികളിൽ നിയമിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.