പോക്​സോ കേസിൽ 19 വർഷം തടവും പിഴയും

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാതാവിന്‍റെ രണ്ടാം ഭർത്താവിന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി അതിവേഗ പോക്സോ കോടതി ജഡ്ജി ഉഷാ നായരാണ് ശിക്ഷ വിധിച്ചത്. 2016ൽ ആണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തൃക്കുന്നപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഓച്ചിറ പൊലീസിന്​ കൈമാറുകയായിരുന്നു. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.