പുനലൂർ: റവന്യൂ വകുപ്പ് നടത്തിവരുന്ന പട്ടയമേളയുടെ സംസ്ഥാനതല സമാപനവും കൊല്ലം ജില്ലതല പട്ടയമേളയും മേയ് 18ന് പുനലൂരിൽ നടക്കും. ഇതിന്‍റെ സംഘാടക സമിതി യോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെ. കൃഷ്ണപിള്ള സ്മാരക ഹാളിൽ ചേരുമെന്ന് പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. റവന്യൂ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പട്ടയമേളകൾ സംഘടിപ്പിച്ചു വരികയാണ്. ജില്ലയിൽ പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ, ജില്ലയിലെ മറ്റ് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുക്കും. പുനലൂർ നിയോജകമണ്ഡലത്തിൽ മാത്രമായി ഏകദേശം 890ഓളം പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്യും. ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, കുളത്തൂപ്പുഴ, കരവാളൂർ, തെന്മല എന്നീ പഞ്ചായത്തുകളിലെയും പുനലൂർ നഗരസഭയിലെയും പട്ടയങ്ങളാണ് വിതരണം നടത്തുന്നത്. പുനലൂർ പേപ്പർമിൽ നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന പേപ്പർമിൽ പട്ടയവിതരണം. പുനലൂരിൽ നടക്കുന്ന പട്ടയമേളയിലൂടെ വിതരണം നടത്തും. പുനലൂർ നഗരസഭയിലെ 556 പട്ടയങ്ങളും വിളക്കുടി വില്ലേജിലെ 191 പട്ടയങ്ങളും പേപ്പർമിൽ പട്ടയങ്ങളുടെ ഭാഗമായി വിതരണം ചെയ്യും. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് പേപ്പർ മിൽ പട്ടയങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയിരുന്നു, പട്ടയമേളയോടെ പുനലൂർ മണ്ഡലത്തിലെ ഒരു പരിധിവരെയുള്ള സാധാരണക്കാരുടെ പട്ടയപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.