'ഞങ്ങളും പൊതുവിദ്യാലയത്തിലേക്ക്' കാമ്പയിൻ

കൊട്ടാരക്കര: പനവേലി ഗവ. വെൽഫെയർ എൽ.പി സ്​കൂളിൽ നടന്ന 'ഞങ്ങളും പൊതുവിദ്യാലയ ത്തിലേക്ക്' കാമ്പയിൻ ഡെപ്യൂട്ടി കലക്ടർ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. രാമചന്ദ്രൻ പിള്ള നവാഗതർക്ക് അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്തു. പ്രഥമാധ്യാപകൻ കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. സീനിയർ അസി. ഉഷ, എ. ഗീവർഗീസ്​, സ്റ്റാഫ് സെക്രട്ടറി റോഷ്നി തോമസ്​, കൺവീനർ ആർ.എസ്​. കീർത്തി എന്നിവർ സംസാരിച്ചു. അനുമോദിച്ചു കൊട്ടാരക്കര: റോളർ സ്​കേറ്റിങ് നാഷനൽ ചാമ്പ്യനായ ആറര വയസ്സുകാരൻ ഇടയ്ക്കിടം കുമാർ ഭവനിൽ സുഭാഷ്- അഖില ദമ്പതികളുടെ മകൻ അയാൻ നേത്ര സുഭാഷിനെ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രം അനുമോദിച്ചു. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്‍റ് വി. രാധാകൃഷ്ണൻ സ്​നേഹോപഹാരം നൽകി. സായന്തനം ഡയറക്ടർ സി. ശിശുപാലൻ, ചീഫ് മാനേജർ ജി. രവീന്ദ്രൻ പിള്ള, കോഓഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ എന്നിവർ സംസാരിച്ചു. ദേശീയപാതയിൽ അപകടത്തിലായ ലോറി മാറ്റാത്തത് ഭീഷണിയാകുന്നു പുനലൂർ: അപകടത്തിലായ ലോറി ഒരുമാസമായിട്ടും സ്ഥലത്തുനിന്ന്​ മാറ്റാത്തത് ദേശീയപാതയിൽ അപകട ഭീഷണി സൃഷ്ടിക്കുന്നു. കൊല്ലം- ചെങ്കോട്ട പാതയിൽ കലയനാട് താമരപ്പള്ളിയിലാണ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയ ലോറി നീക്കം ചെയ്യാതുള്ളത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ വികസന ഫണ്ടായ മൂന്നുലക്ഷം രൂപ മുടക്കി നിർമിച്ചതാണ് കാത്തിരിപ്പു കേന്ദ്രം. കഴിഞ്ഞ 16ന് വൈകീട്ട് തമിഴ്നാട്ടിലേക്ക് പോയ ചരക്ക് ലോറിയാണ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ബസ് കാത്തുനിന്ന രണ്ടുപേർക്കും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. കാത്തിരിപ്പു കേന്ദ്രം പൂർണമായി തകർന്ന നിലയിലാണ്. പൊലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരുമെത്തി മറ്റ് നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഇതുവരെയും ലോറി മാറ്റാനുള്ള നടപടി ഉണ്ടായില്ല. ദേശീയപാതയിൽ ഏറ്റവും അപകടമുള്ള ഭാഗമാണിവിടം. പാതയിലേക്ക് തള്ളിയാണ് ലോറി നിൽക്കുന്നത്. ഇതുകാരണം രാത്രി സമയത്ത് ഇതുവഴി വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. ലോറി മാറ്റാത്തത് സംബന്ധിച്ച് പൊലീസിനടക്കം വ്യക്തമായ മറുപടിയുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.