ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം സമൂഹത്തിൻെറ ഉത്തരവാദിത്തം കൊല്ലം: ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിൻെറ ഉത്തരവാദിത്തമാണെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശൻ. ജില്ല പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി നടപ്പാക്കിയ സൈഡ് വീലോടു കൂടിയ സ്കൂട്ടറുകളുടെയും മോട്ടോറൈസ്ഡ് വീൽ ചെയറുകളുടെയും വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഒരു കോടി ചെലവിൽ 100 പേർക്കാണ് സൈഡ് വീലോടു കൂടിയ സ്കൂട്ടറുകളും മോട്ടോറൈസ്ഡ് വീൽ ചെയറുകളും വിതരണം ചെയ്തതെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ രക്ഷിതാക്കൾ അഭിമുഖീകരിക്കുന്ന മക്കളുടെ സംരക്ഷണം എന്ന വിഷയത്തിന് പരിഹാരം കാണുന്ന പദ്ധതി ജില്ല പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ബിനുൻ വാഹിദ്, ജില്ല പഞ്ചായത്തംഗങ്ങളായ സി. ബാൾഡുവിൻ, ആർ. രശ്മി, സി.പി. സുധീഷ്കുമാർ, എസ്. സോമൻ, സുനിത രാജേഷ്, ജയശ്രീ വാസുദേവൻ പിള്ള, ജില്ല സാമൂഹികനീതി ഓഫിസർ സിജു ബെൻ, സീനിയർ സൂപ്രണ്ട് എ. കബീർദാസ് തുടങ്ങിയവർ പങ്കെടുത്തു. സഹകരണ ബാങ്കുകളിലെ നിക്ഷേപ ഗാരന്‍റി ഫണ്ട് പുനഃക്രമീകരിക്കണം (ചിത്രം) കൊല്ലം: സഹകരണ ബാങ്കുകളിലെ നിക്ഷേപ ഗാരന്‍റി ഫണ്ട് നിക്ഷേപകർക്ക് ഗുണകരമാകുന്ന നിലയിൽ പുനഃക്രമീകരിക്കണമെന്ന് സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള. റിസർവ് ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകളെ തകർക്കാനുള്ള നടപടികൾ നടത്തുമ്പോൾ കേരളബാങ്ക് എന്ന വെള്ളാനയ്ക്ക് വേണ്ടി എതിർ ശബ്ദം പുറപ്പെടുവിക്കാൻ പിണറായി സർക്കാർ അറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ സഹകരണവേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണവേദി ജില്ല ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ തമ്പാൻ, സഹകരണവേദി ജില്ല കൺവീനർ തൊടിയൂർ രാമചന്ദ്രൻ, കല്ലട രമേശ്, അശോകൻ കുറുങ്ങപ്പള്ളി, ഓമനകുട്ടൻപിള്ള, അൻസർ അസീസ്, രാധമ്മ, കോയിവിള രാമചന്ദ്രൻ, യൂസുഫ്കുഞ്ഞ്, അമ്പാട്ട് അശോകൻ, മോഹൻബാബു, ഡി.സി.സി ഭാരവാഹികളായ കെ. കൃഷ്ണൻകുട്ടി നായർ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, കെ.ആർ.വി. സഹജൻ, കെ. രാജശേഖരൻ, ഏരൂർ സുഭാഷ്, പ്രസാദ് നാണപ്പൻ, എ. ശുഹൈബ്, കായിക്കര നവാബ്, കല്ലട വിജയൻ, വടക്കേവിള ശശി, പൊന്നമ്മ മഹേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.