കെ.എസ്​.ആർ.ടി.സി എം.ഡിയുടെ ഉത്തരവ്​ കത്തിച്ച്​ പ്രതിഷേധം

കൊല്ലം: സമരം ചെയ്യുന്നതിനെതിരെ കെ.എസ്​.ആർ.ടി.സി എം.ഡി ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം. കൊല്ലം ഡിപ്പോ പരിസരത്ത് ധർണ, യോഗങ്ങൾ, ഘെരാവോ തുടങ്ങിയ സമരമാർഗങ്ങൾ നിരോധിച്ച്​ ഇറക്കിയ ഉത്തരവ്​ കത്തിച്ച,​ കെ.എസ്​.ആർ.ടി.ഇ.എ -സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. മാറിമാറി വരുന്ന സി.എം.ഡിമാരും മറ്റ് ഉദ്യോഗസ്ഥരും പുനരുദ്ധാരണത്തിന്‍റെ പേരിൽ തൊഴിലാളികളെ ദ്രോഹിക്കുന്ന പരിഷ്കാരങ്ങൾ ആണ് നടപ്പാക്കുന്നതെന്ന്​ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. മാനേജ്മെന്‍റ്​ ഇറക്കുന്ന അത്തരം തീരുമാനങ്ങൾക്കെതിരേ തൊഴിലാളികൾ നടത്തുന്ന ജനാധിപത്യപരമായ സമരമാർഗങ്ങളെ നിർത്തലാക്കാനാണ് പുതിയ ഉത്തരവിറക്കിയത്. തൊഴിലാളികൾ ഇനിയും പ്രതിഷേധിക്കുമെന്നും തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സമരങ്ങൾ സംഘടിപ്പിക്കു​മെന്നും ജില്ല കമ്മിറ്റി വ്യക്തമാക്കി. കൊല്ലം യൂനിറ്റിൽ നടന്ന പ്രതിഷേധത്തിന്​ ജില്ല സെക്രട്ടറി കെ. അനിൽകുമാർ, ജില്ല ജോയന്‍റ്​ സെക്രട്ടറി എം.എസ്. സുമീഷ് ലാൽ, യൂനിറ്റ് സെക്രട്ടറി പി. സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.