ഡോ. ഫസൽ ഗഫൂറിന് സ്വീകരണം

കൊല്ലം: കേരളത്തിലുടനീളം സ്​ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ നേതൃത്വം നൽകിയ പ്രസ്ഥാനമാണ് എം.ഇ.എസ്​ എന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി. എം.ഇ.എസ്​ സംസ്ഥാന നേതൃത്വത്തിൽ 21 വർഷം പിന്നിട്ട്​ ആറാം തവണയും സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഫസൽ ഗഫൂറിന് കൊല്ലം പൗരാവലി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. എം.ഇ.എസ്​ ജില്ല പ്രസിഡന്‍റ്​ അഡ്വ.എം. ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ എം. നൗഷാദ്, പി.സി. വിഷ്ണുനാഥ്, ഡോ. സുജിത്ത് വിജയൻപിള്ള , ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റി വൈസ്​ ചാൻസലർ ഡോ. മുബാറക് പാഷ, എം.ഇ.എസ്​ ജില്ല സെക്രട്ടറി കണ്ണനല്ലൂർ നിസാം, സംസ്ഥാന വൈസ്​ പ്രസിഡന്‍റുമാരായ ടി.എം. സക്കീർ ഹുസൈൻ, എം.എം. അഷ്റഫ്, എം. വഹാബ്​, എം.എം. ഹനീഫ, ഡോ. കെ.എ. ഹാഷിം, കോഞ്ചേരിയിൽ ഷംസുദ്ദീൻ, ഡോ. ബി. അബ്ദുൽസലാം, കമർ സമാൻ, സമദ്, നൗഷാദ് കണ്ടച്ചിറ, ഡോ. എസ്​. താജുദ്ദീൻ, അഡ്വ. എൻ.ഐ. മുനീർ, റാഫി, ഹാഷിം കൊടിമേൽകൊടി, എം. ഷംസുദ്ദീൻ, കെ. ഷാജഹാൻ, എസ്​.എം. മുസ്​തഫ റാവുത്തർ, കുറ്റിയിൽ നിസാം, സി.എസ്.​ ബഷീർ, എം.എം. ഇസ്​മയിൽ, എ. ശിഹാബ് മുബാഷ് തേവലക്കര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.