മോഷ്ടാവ് ഫാന്‍റം പൈലി അറസ്റ്റിൽ

കൊട്ടാരക്കര: കുപ്രസിദ്ധ മോഷ്ടാവായ ഫാന്‍റം പൈലി അറസ്റ്റിൽ. പള്ളിക്കൽ സജിന മൻസിലിൽ ഫാന്‍റം പൈലി എന്ന ഷാജിയെ(40)യാണ് പൊലീസ്​ അറസ്റ്റ് ചെയ്തത്. എഴുകോൺ രണ്ടാലുംമുക്കിലുള്ള വീട്ടിൽനിന്ന് 25 പവ‍​ൻെറ സ്വർണാഭരങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണിയാൾ. കഴിഞ്ഞ മാസം 20ന് രാത്രിയിൽ ബാലമുരുകൻ എന്നയാളുടെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരുന്നു. ബാലമുരുകനും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവി കെ.ബി. രവിയുടെ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈ.എസ്​.പി ആർ. സുരേഷി‍ൻെറ നേതൃത്വത്തിൽ എഴുകോൺ ഇൻസ്​പെക്ടർ ടി.എസ്.​ ശിവപ്രകാശ്, വർക്കല പൊലീസ്​ സ്റ്റേഷൻ ഇൻസ്​പെക്ടർ പ്രശാന്ത് എഴുകോൺ, എസ്​.ഐ അനീസ്​, എസ്​.ഐ സുരേഷ്, ഉണ്ണികൃഷ്ണപിള്ള, എസ്​.സി.പി.ഒമാരായ പ്രദീപ്, ഗിരീഷ്, സി.പി.ഒ രാഹുൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ നിരവധി സ്റ്റേഷനുകളിൽ മോഷണക്കേസിലെ പ്രതിയാണ് ഫാന്‍റം പൈലി. ഇയാളുടെ കൂട്ടാളിയായ വർക്കല സ്വദേശി വിഷ്ണുവിനെ ചാത്തന്നൂർ പൊലീസ്​ അറസ്റ്റ് ചെയ്തിരുന്നു. ------------------------------------- ലൈബ്രറി കൗൺസിൽ ബാലോത്സവം സമാപിച്ചു (ചിത്രം) കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ ബാലോത്സവം സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിലായി അണ്ടൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന ബാലോത്സവം കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ജോൺസൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്​ഥിരം സമിതി അധ്യക്ഷ ബെൻസി റെജി, പഞ്ചായത്തംഗങ്ങളായ ബി. സുനിൽ, ജിജോയി വർഗീസ്​, അനീഷ് മംഗലത്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അണ്ടൂർ രാധാകൃഷ്ണൻ സ്വാഗതവും ആർ. അരവിന്ദാക്ഷൻ പിള്ള നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നും 115 കുട്ടികൾ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ വി. സുമലാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ഉമ്മന്നൂർ പഞ്ചായത്ത് നേതൃസമിതി കൺവീനർ എൻ. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. സംഘാടകസമതി കൺവീനർ ജി. രംഗനാഥൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. സഹജമ്മ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ അമ്പിളി ശിവൻ, ജില്ല പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.