ജലജീവൻ പദ്ധതി: മൈനാഗപ്പള്ളിയിൽ റോഡുകൾ തകർന്നു

ശാസ്താംകോട്ട: ജലജീവൻ പദ്ധതിയുടെ പൈപ്പിടൽമൂലം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തോതിൽ റോഡുകൾ തകർന്നു. പ്രധാന പൈപ്പുകൾ സ്ഥാപിക്കുന്നതിനും വീടുകളിലേക്ക് കണക്ഷൻ നൽകുന്നതിന് റോഡിന് കുറുകെ എടുക്കുന്ന കുഴികളും വേണ്ട വിധത്തിൽ നികത്താതെ പോകുന്നതാണ് റോഡ് തകരാൻ കാരണമാകുന്നത്. അടുത്ത സമയങ്ങളിൽ ടാറിങ്ങും കോൺക്രീറ്റ് ചെയ്തതുമായ റോഡുകളാണ് ഇത്തരത്തിൽ തകരുന്നത്. ഒരേ റോഡിൽ തന്നെ നിരവധി കുഴികളാണുള്ളത്. ഇതോടെ ഗതാഗതം ദുഷ്കരവും അപകടകരവുമാണ്. അതേസമയം, പൈപ്പിടൽ പൂർത്തിയാക്കുന്നതോടെ കുഴി എടുത്ത ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ശരിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. സെയ്ദ് പറഞ്ഞു​. ഇതുസംബന്ധിച്ച് കരാറുകാരുമായും ബന്ധപ്പെട്ട എൻജിനീയറുമായി കരാറുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു. ഫോട്ടോ: ജലജീവൻ പദ്ധതിയുടെ പൈപ്പിടാൻ വേണ്ടി കോൺക്രീറ്റ് റോഡ് കുഴിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.