തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണവും അപഹരിച്ച് മുങ്ങിയയാള്‍ പിടിയില്‍

കടയ്ക്കല്‍: സഹപ്രവര്‍ത്തകരായ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണവും അപഹരിച്ച് മുങ്ങിയ നിര്‍മാണതൊഴിലാളി പിടിയില്‍. ചക്കുവരയ്ക്കല്‍ കോക്കാട് വിളയില്‍ വീട്ടില്‍ ഷിബു (40) വിനെയാണ് നാട്ടുകാര്‍ പിടികൂടി ചിതറ പൊലീസിന് കൈമാറിയത്. ചിതറ കിഴക്കുംഭാഗത്തെ കെട്ടിടനിര്‍മാണ കോണ്‍ട്രാക്ടറായ രാജുവിന്‍റെ തൊഴിലാളിയാണ് ഇയാള്‍. ഇതരസംസ്ഥാനതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലാളികള്‍ക്കൊപ്പം കിഴക്കുംഭാഗത്ത് താമസിച്ചുവരുകയായിരുന്നു ഷിബു. വെള്ളിയാഴ്ച രാത്രി സഹതൊഴിലാളികളുടെ പത്തോളം മൊബൈല്‍ ഫോണുകളും പതിനായിരത്തോളം രൂപയും മോഷ്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. ശനിയാഴ്ച രാവിലെ പാങ്ങലുകാട് ​െവച്ച് കോണ്‍ട്രാക്ടറായ രാജുവും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടിയെങ്കിലും ​ൈകയിലുണ്ടായിരുന്ന കത്തിവീശി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിവലിക്കിടെ ഷിബുവിന് നിസ്സാര പരിക്കേറ്റു. ചിതറ പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.