തൊടിയൂരിൽ ഞങ്ങളും കൃഷിയിലേക്ക്

കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിൽ അരമത്തുമഠം വാർഡിൽ കൃഷിവകുപ്പുമായി ചേർന്ന് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കമായി. ഇതോടനുബന്ധിച്ച്​ പച്ചക്കറി വിളവെടുപ്പും നടത്തി. ഡോ. ജി. ഗിരിജാദേവിയുടെ 50 സെന്റ് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിട്ടുള്ളത്. കോളിഫ്ലവർ, കാബേജ്, പാവൽ, പടവലം, വെണ്ട, തക്കാളി, കോവൽ എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. തൊടിയൂർ കൃഷിഭവന്റെ മേൽനോട്ടത്തിൽ തികച്ചും ജൈവ വളമുപയോഗിച്ചാണ് കൃഷി ചെയ്തത്. പദ്ധതി ഉദ്ഘാടനവും വിളവെടുപ്പും പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്തംഗം തൊടിയൂർ വിജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ സലിം മണ്ണേൽ ആദ്യവിൽപന നടത്തി. കൃഷി ഓഫിസർ കാർത്തിക എച്ച്​.എസ്‌, കൃഷി അസി. മധുബാല എം.പി, ഡോ. ജി. ഗിരിജാദേവി, ആർ.കെ. വിജയകുമാർ, എ.ഡി.എസ്‌ ഭാരവാഹികളായ രഞ്ജിനി, വത്സല എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.