പ്രതിഷ്ഠാ വാർഷികം

ശാസ്താംകോട്ട: മൈനാഗപ്പള്ളി വെട്ടിക്കാട്ട് ശ്രീ മാടൻനട ക്ഷേത്രത്തിലെ ഞായറാഴ്ച നടക്കും. നിർമാല്യദർശനം, ഗണപതിഹോമം, ഉഷപൂജ, ഭാഗവത പാരായണം, കലശപൂജ, നൂറുംപാലും, അന്നദാനം, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും. ക്ഷേത്രാചാര്യൻ കോഴിക്കോട് നാരായണീയത്തിൽ പി.എം. സന്തോഷ് തന്ത്രികൾ മുഖ്യകാർമികത്വം വഹിക്കും. പുസ്തക ചര്‍ച്ച ഇന്ന് ശാസ്താംകോട്ട: വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ച ഞായറാഴ്ച വൈകീട്ട് ആറിന് നടക്കും. ഹരി കുറിശ്ശേരി രചിച്ച ചോപ്പ് എന്ന പുസ്തകമാണ് ചര്‍ച്ച ചെയ്യുന്നത്. താലൂക്ക്​ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ്. ശശികുമാര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്‍റ്​ ആര്‍. സുരേഷ് കുമാര്‍ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.