ശാസ്താംകോട്ട: 'തെളിനീരൊഴുകും നവകേരളം - ജലനടത്തം' മൈനാഗപ്പള്ളിക്ക് നവ്യാനുഭവമായി. മൈനാഗപ്പള്ളി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 22 വാർഡുകളിലെ നീർമറി പ്രദേശങ്ങളിൽ നിന്നുമാരംഭിച്ച ജലനടത്തം കുറ്റിയിൽ മുക്ക് ആറാട്ടുചിറയുടെ സമീപം സമാപിച്ചു. നൂറു കണക്കിനാളുകൾ പങ്കാളികളായി. നീരൊഴുക്ക് പ്രദേശങ്ങളിലെ മലിനജലം കെട്ടിക്കിടക്കുന്ന മേഖലകളിലെ റിപ്പോർട്ട് തയാറാക്കി ജല നടത്തക്കാർ പഞ്ചായത്തിന് സമർപ്പിച്ചു. മികച്ച ജല നടത്ത ഘോഷയാത്രക്കുള്ള അവാർഡുകൾ എട്ട്, ആറ്, നാല് വാർഡുകൾ കരസ്ഥമാക്കി. സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് അധ്യക്ഷതവഹിച്ചു. മലിനജല ഉറവിട റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അൻസർ ഷാഫി സമർപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലീ ബാബു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ മൈമൂന നജീബ്, ഷീബ സിജു, ഷാജി ചിറക്കുമേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജി രാമചന്ദ്രൻ, വൈ. ഷാജഹാൻ, ശശികല, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, ബിജുകുമാർ, സജിമോൻ, ജലജാ രാജേന്ദ്രൻ, ഷിജിന നൗഫൽ, ശുചിത്വ മിഷൻ ജില്ല കോഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, മെഡിക്കൽ ഓഫിസർ ഡോ. ബൈജു, പഞ്ചായത്ത് സെക്രട്ടറി സി. ഡെമാസ്റ്റൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.