യൂനുസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

കൊല്ലം: യൂനുസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷ‍​ൻെറ സ്ഥാപക ചെയര്‍മാന്‍ ഡോ. എ. യൂനുസ്‌കുഞ്ഞി‍ൻെറ സ്മരണക്കായി ഫാത്തിമ മെമ്മോറിയല്‍ എജുക്കേഷനല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ യൂനുസ് എക്‌സലന്‍സ് അവാര്‍ഡ് മികവ് 2022 വിതരണവും യൂനുസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിരുദദാന ചടങ്ങും മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉന്നത വിജയം നേടിയ പ്ലസ് ടു സയന്‍സ് വിദ്യാർഥികള്‍ക്കാണ് യൂനുസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയത്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം. നൗഷാദ് എം.എല്‍.എ ബിരുദദാനം നിര്‍വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷാജഹാന്‍ യൂനുസ് അധ്യക്ഷത വഹിച്ചു. ഫാത്തിമ മെമ്മോറിയല്‍ എജുക്കേഷനല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ നൗഷാദ് യൂനുസ്​, ഡയറക്ടര്‍ സയാന്‍ നൗഷാദ്, ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലല്‍ ഡോ.എം.എസ്. രാജശ്രീ, എ.ഐ.സി.ടി.ഇ റീജനല്‍ ഡയറക്ടര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍, കെ.ടി.യു മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍റഹ്​മാന്‍, പ്രിന്‍സിപ്പല്‍ ഡോ. പി. ശ്രീരാജ് എന്നിവര്‍ സംസാരിച്ചു. ----------------------------------------- ശങ്കരജയന്തി കൊല്ലം: ശ്രീ വിശ്വകർമ വേദപഠനകേന്ദ്ര ധാർമിക സംഘം സംഘടിപ്പിച്ച ശങ്കരജയന്തി ആഘോഷം സംസ്ഥാന പ്രസിഡന്‍റ്​ ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു അധ്യക്ഷത വഹിച്ചു. ആശ്രാമം സുനിൽകുമാർ, വി. സുധാകരൻ, അഡ്വ. വി. രഘുനാഥൻ, റ്റി.കെ. സോമശേഖരൻ, ടി.പി. ശശാങ്കൻ, ബിനു ആചാര്യ ചാത്തന്നൂർ, ശിവരാജൻ മുളങ്കാടകം, വി. സുരേഷ്ബാബു, രാമചന്ദ്രൻ കടകംപള്ളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.