മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ്

കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കൊല്ലം ജില്ല കോ -ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന വ്യാഴാഴ്ച മുതൽ എട്ടുവരെ കരുനാഗപ്പള്ളി എം.ജെ.വി മാളിൽ നടക്കും. വ്യക്തിത്വ വികസനം, നേതൃപഠനം, ജീവിത നൈപുണിപരിശീലനം, പ്രസംഗപരിശീലനം, കൗമാരാരോഗ്യവിദ്യാഭ്യാസം, പഠന യാത്ര, പ്രമുഖരുമായുള്ള മുഖാമുഖം, ഒറിഗാമി, നാട്ടുകൂട്ടം, ജൈവസംഗീതം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. രാവിലെ 10ന് സി.ആർ. മഹേഷ്‌ എം.എൽ.എ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. ജില്ല കൺവീനർ ശബരീനാഥ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.