സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: പ്രചാരണം ഊർജിതം

കുളത്തൂപ്പുഴ: സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതം. എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് പ്രചാരണത്തിന്​ ഊര്‍ജം പകര്‍ന്നതിനുപിന്നാലെ സഹകാരികളുടെ വീടുകളില്‍ നേരിട്ടെത്തി വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണുള്ളത്. ഇടതുമുന്നണിയുടെ തുടര്‍ഭരണത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെ പുതുമുഖങ്ങളെ കൂടി അണിനിരത്തി പാനലൊരുക്കിയ യു.ഡി.എഫ് ഇക്കുറി ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണുള്ളത്. അതേസമയം, ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ വോട്ടുകളൊന്നും നഷ്ടപ്പെടാതിരിക്കാനുള്ള കണക്കൂകൂട്ടലൊരുക്കിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. അതുകൊണ്ടുതന്നെ ഇക്കുറി മത്സരം കടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.