പനംമ്പറ്റ പേപ്പര്‍മില്‍ പാതയിലെ വെള്ളക്കെട്ട്

പത്തനാപുരം: പനംമ്പറ്റ പേപ്പര്‍മില്‍ പാതയില്‍ വെള്ളക്കെട്ട് വാഹനയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. പാതയില്‍ കാര്യറയ്ക്കും സര്‍ക്കാര്‍മുക്ക് ജംഗ്ഷനും ഇടയിലാണ് മഴയായാല്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ചെറിയ മഴയായാല്‍ പോലും ഉണ്ടാകുന്ന വെള്ളക്കെട്ട് കാരണം വാഹനയാത്രക്കാരും ബുദ്ധിമുട്ടിലാണ്. പാതയോരത്തെ ഓടകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. പാത നവീകരണത്തിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പ്​ ഓടകള്‍ നിര്‍മിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ല. തുടര്‍ച്ചയായി മഴ ഉണ്ടായാല്‍ കല്ലടയാറ്റില്‍ നിന്നും പാതയില്‍ വെള്ളം കയറുകയും ചെയ്യാറുണ്ട്. ഇതുകാരണം സമീപത്തെ വീടുകളിലേക്കും ആളുകള്‍ക്ക് കയറാന്‍ ബുദ്ധിമുട്ടാണ്. പാതയില്‍ ഈ ഭാഗം വളവായതിനാല്‍ ഒരു വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് വെള്ളക്കെട്ട് കാണാന്‍ കഴിയാറില്ല. ഇത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.