മൂന്നുനില കെട്ടിടം വൈദ്യുതി കമ്പികള്‍ക്ക് മുകളിലേക്ക് പതിച്ചു; വന്‍ അപകടം ഒഴിവായി

ഓച്ചിറ: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടയില്‍ കെട്ടിടം 11 കെ.വി വൈദ്യുതി കമ്പികള്‍ക്ക് മുകളിലേക്ക് വീണു. ആളപായമില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശീയപാതയില്‍ ഓച്ചിറയിലാണ് സംഭവം. ഓച്ചിറ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം പൊളിക്കുന്നതിനിടെയായിരുന്നു അപകടം. കെട്ടിടത്തി‍ൻെറ അടിഭാഗത്തെ മണ്ണ് എക്​സ്കവേറ്റർ ഉപയോഗിച്ച് തുരന്നുമാറ്റിയതിനുശേഷം മുകള്‍ ഭാഗത്ത് ഇരുമ്പുവടം കൊണ്ട് കെട്ടി ക്രെയിന്‍ ഉപയോഗിച്ച് താഴേക്ക് മറിച്ചിടാനായിരുന്നു ശ്രമം. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയും കെട്ടിടം രണ്ടായി മുറിഞ്ഞ് ഒരു ഭാഗം 11 കെ.വി വൈദ്യുതി കമ്പികള്‍ക്ക് മുകളിലേക്കും മറുഭാഗം വശങ്ങളിലേക്കും പതിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാര്‍, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.