അഞ്ചാലുംമൂട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന ഭാഗമായി കടവൂരില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍. കടവൂര്‍ കോട്ടക്കകം സ്വദേശി അഖില്‍ അനില്‍ (24), മതിലില്‍ സ്വദേശിയും കടവൂരില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന അജിത്ത് (28) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിൻെറ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 12നായിരുന്നു സംഭവം. കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നതിനിടയില്‍ പൊലീസ് പട്രോളിങ് സംഘം വരുന്നത് കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി.സി.ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. -------------------------------------------- യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ കിളികൊല്ലൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കൊറ്റങ്കര പേരൂർ തട്ടാർകോണം തോട്ടുംകര പൊയ്കയിൽ വീട്ടിൽനിന്നും പേരൂർ കിഴക്കേവിള ക്ഷേത്രത്തിന് സമീപം തൊടിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന സുനിൽകുമാർ (48, കുമാർ) ആണ് പിടിയിലായത്. ബന്ധുക്കൾ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പാക്കുന്നതിന് സംസാരിക്കാനെത്തിയ ബിൻസെന്ന യുവാവിനാണ് കുത്തേറ്റത്. ബിൻസിൻെറ ബന്ധുവായ അജിത്തും ഇയാളും തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടിയാണ് ബിൻസും ബന്ധുവും കൂടി എത്തി സംസാരിക്കവേ പ്രതി കൈവശം കരുതിയിരുന്ന കത്തിയെടുത്ത് ബിൻസിനെ കുത്തുകയായിരുന്നു. വയറ്റിൽ ഗുരുതര പരിക്കേറ്റ ബിൻസിനെ ആദ്യം കൊല്ലം ജില്ല ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണംചെയ്തു. പ്രതിയെ കിഴക്കേവിള ക്ഷേത്രത്തിന് സമീപം നിന്നും പൊലീസ് പിടികൂടി. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, വി. സ്വാതി, എ.എസ്.ഐമാരായ ഡെൽഫിൻ ബോണിഫേസ്, സജില, സി.പി.ഒമാരായ മനീഷ്, സജി.പി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.