പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കൊട്ടാരക്കര: പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി വെടിവെച്ച് കൊന്നു. കൊട്ടാരക്കര കൊച്ചുകരിക്കം ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് കാട്ടുപന്നിയെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. പത്ത് അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പന്നിയെ കണ്ടെത്തിയത്. നാട്ടുകാരും മേലില പഞ്ചായത്ത് മെംബറും ഇടപെട്ട് അഞ്ചൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റെയിഞ്ച്​ ഓഫിസർ ടി.എസ്. സജുവിനെ അറിയിച്ചതിനെ തുടർന്ന് അഞ്ചലിൽനിന്ന്​ വനപാലകർ അടങ്ങുന്ന റാപ്പിഡ് റെസ്​പോൺസ്​ ടീം എത്തി. തുടർന്ന് ഉദ്യോഗസ്ഥർ കയർ ഉപയോഗിച്ച് കുരിക്കിട്ട് ഒന്നര മണിക്കൂറത്തെ ശ്രമത്തിനൊടുവിലാണ് കാട്ടുപന്നിയെ പിടികൂടിയത്. പിടികൂടിയ ഉടൻ തന്നെ ഉദ്യോഗസ്​ഥർ വെടിവച്ച് കൊല്ലുകയായിരുന്നു. 150 കിലോയോളം വരുന്ന കാട്ടുപന്നിയെ സമീപത്തായി മറവ് ചെയ്തു. സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ ആർ. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.എസ്. ബിനു, അസിസ്റ്റന്‍റുമാരായ മനോജ്, ഹേമന്ത് എന്നിവർ അടങ്ങിയ ടീമാണ് നടപടികൾ സ്വീകരിച്ചത്. ------------------------------------ മന്നാനിയ്യയിൽ പ്രാർഥനാ സംഗമം നാളെ കൊല്ലം: കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത് യതീംഖാനയിൽ റമദാൻ പ്രഭാഷണവും പ്രാർഥനാ സംഗമവും ശനിയാഴ്‌ച ഉച്ചക്ക്​ രണ്ട്​ മുതൽ നടക്കും. ഖുർആൻ പ്രഭാഷകനായ ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. തുടർന്ന് പ്രാർഥനാസംഗമത്തിന് മന്നാനിയ്യാ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. തുടർന്ന് ഇഫ്താർ സംഗമവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.