ഇഫ്താർ സംഗമം

കരുനാഗപ്പള്ളി: കേരള വൈകല്യ ഐക്യ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും റമദാൻകിറ്റ് വിതരണവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ അരിനല്ലൂര്‍ ജോസ്​ അധ്യക്ഷത വഹിച്ചു. സംഗമം സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നാല് രാജ്യങ്ങളില്‍ പൈലറ്റായി ലൈസന്‍സ് നേടിയ ബിന്‍സി ജോണ്‍സന് എ.പി.ജെ. അബ്ദുല്‍കലാം പുരസ്‌കാരവും, എസ്.എസ്.എല്‍.സി പരീക്ഷക്ക് ഫുള്‍ എ പ്ലസ് നേടിയ എബിന്‍ വി. ഫിലിപ്പിന്​ നെഹ്‌റു പുരസ്‌കാരവും സമ്മാനിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണം പോച്ചയില്‍ നാസർ നിർവഹിച്ചു. നജീബ് മണ്ണേല്‍, എസ്. മദനന്‍പിള്ള, മുനമ്പത്ത് ഷിഹാബ്, കെ.ആര്‍. സന്തോഷ്ബാബു, കബീര്‍താച്ചയില്‍, ആര്‍. സുരേന്ദ്രന്‍, ബ്ലാലില്‍ ബഷീര്‍, മുഹമ്മദാലി, ഏലിയാസ് ആന്റണി, എന്‍. റഷീദ, രേഖാ പ്രസന്നന്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.