വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനം

ഓച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളിക്കാവ് യൂനിറ്റ് വാർഷിക സമ്മേളനം ഞായറാഴ്ച രാവിലെ ഒമ്പതിന് വളവിൽ മുക്കിൽ നടക്കും. ആദരവ്, കുടുംബസംഗമം, അനുമോദനം, അവാർഡ് വിതരണം, സ്നേഹസദ്യ, പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് എന്നിവയാണ് പരിപാടികൾ. രാവിലെ ഒമ്പതിന് എ.എം ആരിഫ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണം സി.ആർ. മഹേഷ് എം.എൽ.എയും ആദരവ് 2022 ഉദ്ഘാടനം സമിതി ജില്ല പ്രസിഡന്‍റ്​ എസ്. ദേവരാജനും മുഖ്യപ്രഭാഷണം ജില്ലസെക്രട്ടറി ജി. ഗോപകുമാറും നിർവഹിക്കും. യൂനിറ്റ് പ്രസിഡന്‍റ്​ ഡി. വാവച്ചൻ അധ്യക്ഷത വഹിക്കും. നേത്ര പരിശോധന ക്യാമ്പ് മണപ്പള്ളി: കാമ്പിശ്ശേരി കെയർവെൽ ഫാമിലി ക്ലിനിക്കിന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മേയ്‌ ഒന്നിന്​ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ കാമ്പി​ശ്ശേരി ജങ്​ഷനിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിൽ നടക്കും. കായംകുളം അഹല്യ ഐ ഹോസ്പിറ്റലിലെ ഡോക്ടർമാർ പങ്കെടുക്കും. ഫോൺ: 8547112922, 9746985793.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.