ഇന്ത്യൻ ഗ്രാമോത്സവം പാരിപ്പള്ളിയിൽ

കൊല്ലം: ഇന്ത്യൻ സംസ്കാരിക വിനിമയോത്സവ ഭാഗമായി ഭാരത് ഭവനും സൗത്ത് സോൺ കൾചർ സെന്‍ററും ചേർന്ന് നടത്തുന്ന 'ഇന്ത്യൻ ഗ്രാമോത്സവം' പാരിപ്പള്ളി സംസ്കാരയുടെ വേദിയിൽ അരങ്ങേറും. അസം, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 60 കലാകാരന്മാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നതെന്ന് സംസ്കാര പ്രസിഡന്‍റ് എം. ശിവശങ്കരനുണ്ണിത്താൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറിന് പാരിപ്പള്ളി കമ്യൂണിറ്റി ഹാളിൽ വി. ജോയി എം.എൽ.എ ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. സദാനന്ദൻ പിള്ള അധ്യക്ഷതവഹിക്കും. പാരിപ്പള്ളി-മടത്തറ റോഡിൽനിന്ന് സാംസ്കാരിക ഘോഷയാത്രയോടെ കലാകാരന്മാരെ വരവേൽക്കും. നിർവാഹക സമിതി അംഗങ്ങളായ പത്മാലയം ആർ. രാധാകൃഷ്ണൻ, കെ. രാധാകൃഷ്ണപിള്ള, ബി. സുനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.