സുലൈമാൻ സേട്ട് അനുസ്മരണവും ഇഫ്താർ മീറ്റും

ഇരവിപുരം: മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഇബ്രാഹിം റമദാൻ കിറ്റ് വിതരണവും മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ്​ സവാദ് മടവൂരാൻ അധ്യക്ഷതവഹിച്ചു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് പി.വി. അബ്ദുൽ വഹാബ് സുലൈമാൻ സേട്ട് അനുസ്മരണം നടത്തി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ജെ. ഉദയഭാനു, എം.എച്ച്. സാബിർ, കൊല്ലൂർവിള മുസ്​ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ, ചീഫ് ഇമാം മൺസൂർ ഹുദവി, ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, തോപ്പിൽ നൗഷാദ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്, എസ്. രാജേഷ്, പു.ക.സ സംസ്ഥാന സെക്രട്ടറി അഡ്വ. ഡി. സുരേഷ് കുമാർ, കോർപറേഷൻ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. ഉദയകുമാർ, സി.പി.എം ഏരിയ സെക്രട്ടറി എസ്. പ്രസാദ്, അയത്തിൽ സോമൻ, എൻ.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ------------------------------- റമദാൻ റിലീഫ് കിറ്റ്​ മയ്യനാട്: കൂട്ടിക്കട ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി റമദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. എച്ച്.എസ്.ജി കൊല്ലം ജില്ല കമീഷണറും നാഷനൽ പബ്ലിക്​ സ്കൂൾ ചെയർമാനുമായ ഡോ. കെ.കെ. ഷാജഹാൻ ഉദ്​ഘാടനം ചെയ്തു. ഷെരീഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുഹമ്മദ്കുഞ്ഞ്​, ഇമാം അമീർഖാൻ നിസാമി, ട്രഷറർ ഷംസുദീൻ, അബ്ദുൽസലാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.