പമ്പ് ജീവനക്കാരനെ മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍

പത്തനാപുരം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പാതിരിക്കൽ സ്വദേശി സൂരജ് ആണ് (28) അറസ്റ്റിലായത്. കഴിഞ്ഞ 25ന്​ രാത്രി ഒമ്പതോ​ടെയായിരുന്നു സംഭവം. പത്തനാപുരം പുനലൂര്‍ പാതയില്‍ നടുക്കുന്ന് അയ്യപ്പ ഫ്യൂവൽസിലെ ജീവനക്കാരനായ പിറവന്തൂർ വാഴത്തോപ്പ് അനന്തു ഭവനിൽ സാബുവിനാണ് മർദനമേറ്റത്. മദ്യലഹരിയിലെത്തിയ സൂരജ് നിയമവിരുദ്ധമായി പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിൽ പ്രകോപിതനായാണ്​ ആക്രമിച്ചത്​. അക്രമത്തിനിടെ നിലത്തു വീണ ജീവനക്കാരന്റെ തലക്ക്​ ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.