അഞ്ചൽ: വീടിനോട് ചേർന്നുള്ള ഷെഡിലെ കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ കോടയോടൊപ്പം ഗൃഹനാഥനെ അഞ്ചൽ പൊലീസ് പിടികൂടി. അഞ്ചൽ ഇരപ്പനാട് കുന്നുംപുറത്ത് വീട്ടിൽ ഷാജി (46)യാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഷാജി പിടിയിലായത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണം കളഞ്ഞുകിട്ടി അഞ്ചൽ: ചന്തമുക്കിലെ റോഡരികിൽ നിന്ന് പണം കളഞ്ഞുകിട്ടി. നഷ്ടപ്പെട്ടവർ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി തെളിവ് ഹാജരാക്കി പണം കൈപ്പറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.