കരുനാഗപ്പള്ളി: അഡ്വക്കറ്റ് ലൈന്‍ മര്‍ചന്‍റ് അസോസിയേഷൻ (എ.എല്‍.എം.എ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഷിഹാന്‍ ബഷി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഫീര്‍ഖാന്‍ നാസക്, സി.ആര്‍. മഹേഷ് എം.എല്‍.എ, മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, മുനിസിപ്പല്‍ സെക്രട്ടറി ഫൈസല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ അഷിത ആനന്ദ്, മുന്‍ എസ്.പി ഗോപാലകൃഷ്ണ പിള്ള, സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ഗോപകുമാര്‍, കൗണ്‍സിലര്‍ റെജി ഫോട്ടോ പാര്‍ക്ക്, യു.എം.സി സംസ്ഥാന സെക്രട്ടറി നിജാം ബഷി, വിജയന്‍പിള്ള എന്നിവര്‍ സംസാരിച്ചു. സഞ്ജീവനി മഠം ഹെര്‍ബ്സ് ആത്മീയ ആചാര്യൻ രാമകൃഷ്ണനന്ദയോഗി, കരുനാഗപ്പള്ളി ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഷാഹിദ് ഖാസിമി, സ്‌നേഹനിലയം അഭയ കേന്ദ്രം മാനേജിങ് ഡയറക്ടര്‍ ഫാ. മനോജ് എം. കോശി വൈദ്യന്‍ എന്നിവര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. ചിത്രം : അഡ്വക്കറ്റ് ലൈന്‍ മര്‍ചന്റ് അസോസിയേഷന്റെ (എ.എല്‍.എം.എ) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.