ലൈഫ് ഫ്ലാറ്റ്​: പുനലൂർ നഗരസഭയിൽ യു.ഡി.എഫ് ബഹിഷ്കരണം

പുനലൂർ: ലൈഫ് പദ്ധതി ഫ്ലാറ്റുകൾക്കായി ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിനുള്ള അർഹത മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ഗൂഢനീക്കം നടത്തുന്നെന്ന്​ ആരോപിച്ച് നഗരസഭ കൗൺസിലിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് ലൈഫ് ഫ്ലാറ്റുകൾ സംബന്ധിച്ച് ചർച്ച നടന്നത്. 2017ൽ തയാറാക്കിയ ഭൂരഹിത പട്ടികയിലെ 659 പേരിൽനിന്ന്​ 39 പേർക്കാണ് ഇപ്പോൾ ഫ്ലാറ്റ് നൽകുന്നത്. അർഹത മാനദണ്ഡപ്രകാരം ക്ലേശ ഘടകങ്ങൾ പരിശോധിച്ചാകണം ഗുണഭോക്താക്കളെ നിർണയിക്കേണ്ടതെന്ന്​ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പുതിയ അവലോകന സമിതി രൂപവത്​കരിച്ച് അർഹതയുള്ളവർക്ക് ഫ്ലാറ്റുകൾ നൽകണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം വൈസ് ചെയർമാൻ നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി യു.ഡി.എഫ് അംഗങ്ങൾ രംഗത്തുവന്നു. ബഹളത്തിനൊടുവിൽ പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽനിന്ന്​ ഇറങ്ങിപ്പോയി. പട്ടണത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ഭൂരഹിതരായ 1620 പേരും ഭൂമിയുള്ള ഭവനരഹിതരായ 600 ലധികം പേരുമുള്ളപ്പോൾ ലിസ്റ്റിൽ ക്രമക്കേട്​ കാട്ടുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന്​ യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, ഡെപ്യൂട്ടി ലീഡർ സാബു അലക്സ്, കൗൺസിലർമാരായ എൻ. സുന്ദരേശൻ, കെ. കനകമ്മ, ബീനാ ശാമുവൽ, എസ്. പൊടിയൻ പിള്ള, എം.പി. റഷീദ് കുട്ടി, റംലത്ത് സഫീർ തുടങ്ങിയവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.