സി.പി.ഐ പുനലൂർ ഈസ്റ്റ്‌ ലോക്കൽ സമ്മേളനം

പുനലൂർ: സി.പി.ഐ പുനലൂർ ഈസ്റ്റ്‌ ലോക്കൽ സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം പി.എസ്. സുപാൽ എം.എൽ.എയും പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരിയും ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി. വിഷ്ണുദേവ് അധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി അംഗങ്ങളെയും ഡോ.കെ.ടി. തോമസ്, എം.എസ്. സുനിൽ, എ. അഭിലാഷ്, ഡോ. ആർ.വി. അശോകൻ, ഡോ. ഷാഹിർഷാ എന്നിവരെയും ആദരിച്ചു. ലോക്കൽ സെക്രട്ടറി പി.എ. അനസ്, ജില്ല എക്സിക്യൂട്ടീവ് അംഗം എം. സലീം, മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്‌, അസി. സെക്രട്ടറി കെ. രാധാകൃഷ്ണൻ, കെ. രാജശേഖരൻ, വി.പി. ഉണ്ണിക്കൃഷ്ണൻ, ജെ. ഡേവിഡ്, ജോബോയ് പെരേര, ഇ.കെ. റോസ്​ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വി. വിഷ്ണുദേവിനെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.