പുനലൂർ: നഗരസഭയിൽ ഭൂരഹിത ഭവനരഹിതർക്കായി നിർമിക്കുന്ന ലൈഫ് പദ്ധതി ഫ്ലാറ്റുകൾക്കായി ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന അർഹത മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ഗൂഢനീക്കം നടത്തുന്നതായി യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ആരോപിച്ചു. നഗരസഭ പരിധിയിൽ വിവിധ പട്ടികകളിലായി വസ്തുവും വീടും ഇല്ലാത്ത 1620ഓളം പേർ നിലവിലുണ്ട്. ഇതിൽ ആദ്യ പട്ടികയിലെ 659 പേരിൽനിന്നും തെരഞ്ഞെടുക്കുന്ന 39 പേർക്ക് മാത്രമാണ് ഫ്ലാറ്റ് നൽകുന്നത്. ഭൂരഹിതരായ 1580 ഓളം പേർ അനിശ്ചിതത്വത്തിൽ തുടരുകയുമാണ്. രേഖകളിലടക്കം കൃത്രിമത്വം കാട്ടി സ്വന്തം പാർട്ടിക്കാർക്ക് ഫ്ലാറ്റ് വീതം വെച്ച് നൽകാനാണ് ശ്രമം. വാർഡ്തലത്തിൽനിന്നും വന്ന പട്ടികയിൽ സൂക്ഷ്മപരിശോധന നടത്തേണ്ടുന്ന നഗരസഭ തല സമിതിയിൽ ഒരു പ്രതിപക്ഷ അംഗം ഉണ്ടാകണമെന്ന നിർദേശം ലംഘിക്കപ്പെട്ടു. യു.ഡി.എഫ് നേതൃത്വം അറിയാതെ ഒരു പ്രതിപക്ഷ അംഗത്തിൽനിന്നും രഹസ്യമായി ഒപ്പുവാങ്ങി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ നടത്തിയ ശ്രമം യു.ഡി.എഫ് നേതൃത്വം തടഞ്ഞു. പ്ലാച്ചേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിന് വഴിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കഴിഞ്ഞില്ല. അതിന്‍റെ പരിസരത്ത് താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചാണ് ആ സൗകര്യങ്ങൾ ഒരുക്കിയത്. അവർക്ക് കൂടി ഫ്ലാറ്റ് നൽകേണ്ടതിനാൽ മറ്റു മൂന്ന് അർഹതയുള്ളവരുടെ അവസരം കൂടി നഷ്ടമാകുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ ജയപ്രകാശ് ആരോപിച്ചു. അഗ്നിശമന സേനക്ക് ലഭിച്ച ആധുനിക വാഹനം ഫ്ലാഗ് ഓഫ് ചെയ്തു പുനലൂർ: അഗ്നിശമന സേന പുനലൂർ യൂനിറ്റിന് പുതുതായി അനുവദിച്ച അത്യാധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങളോടു കൂടിയ എ.ആർ.ടി വാഹനം പി.എസ്. സുപാൽ എം.എൽ.എ ഫ്ലാഗ്ഓഫ് നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ നിമ്മി എബ്രഹാം അധ്യക്ഷതവഹിച്ചു. ഫയർ സ്റ്റേഷൻ ഓഫിസർ എ. മനു, വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, സ്ഥിരംസമിതി ചെയർമാൻമാരായ പി.എ. അനസ്, ഡി. ദിനേശൻ, വാർഡ് കൗൺസിലർ പ്രിയ പിള്ള, അഖില, മുൻ ചെയർമാൻമാരായ, രാജശേഖരൻ, രാധാകൃഷ്ണൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. സാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.