പത്തനാപുരം: മാലൂര്‍ 651 നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന് പുതിയതായി നിർമിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനം താലൂക്ക് യൂനിയന്‍ പ്രസിഡന്‍റ് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ നിർവഹിച്ചു. കരയോഗം പ്രസിഡന്‍റ് കെ. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ സെക്രട്ടറി ജി. അനില്‍കുമാര്‍, കരയോഗം സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍, താലൂക്ക് വനിത യൂനിയന്‍ പ്രസിഡന്‍റ് എസ്. വിജയകുമാരിയമ്മ, സെക്രട്ടറി എസ്.എസ്. ഗീത, ആര്‍. വേണുഗോപാല്‍, കെ. അശോകന്‍, വിഷ്ണു ജി.നായര്‍, ശ്രീജ പ്രശാന്ത്, കെ.വി. രാജേന്ദ്രന്‍ നായര്‍, ബാലകൃഷ്ണപിള്ള, എസ്. രാജേന്ദ്രബാബു, എം. പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഇഫ്താർ സംഗമം (ചിത്രം) ചടയമംഗലം: പോരേടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചടയമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ജെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ വി. ബിജു മുഖ്യാതിഥിയായി. എൻ. സലാഹുദ്ദീൻ സന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. ബാബുരാജൻ, പഞ്ചായത്ത് അംഗങ്ങളായ എ. രാജു, ഷംന നിസാം, പോരേടം മഹാദേവ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എസ്. സുരേഷ് കുമാർ, എൻ.എസ്.എസ് യൂനിയൻ അംഗം വി. വിനോദ് കുമാർ, ലക്ഷ്മണൻ, ജെ. പത്മകുമാർ, ബി.എസ്. ബാബു, എൻ. തങ്കപ്പൻ പിള്ള, ഡോ. എ. അബ്ദുൽ സലീം, ഇമാം കടുവയിൽ ഷാജഹാൻ മൗലവി, പി.എസ്. മണിലാൽ, എ. ഭുവനേന്ദ്ര കുറുപ്പ്, ബാബു നൈനാൻ, പഞ്ചായത്ത് അംഗം അമ്പലത്തിൽ നസീം, ജമാഅത്ത് ജനറൽ സെക്രട്ടറി എം.എസ്. റംലി, ഡി. ജിഷാദ് എന്നിവർ സംസാരിച്ചു. കലാ പരിശീലനം കൊട്ടാരക്കര: സാംസ്കാരിക വകുപ്പും തദ്ദേശഭരണവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മോഹിനിയാട്ടം, ശിൽപകല, കാക്കാരശ്ശി നാടകം, സംഗീതം എന്നീ ഇനങ്ങളില്‍ സൗജന്യ പരിശീലനം നല്‍കും. നാഷനൽ ലൈബ്രറി മരുതമൺപള്ളി (പൂയപ്പള്ളി പഞ്ചായത്ത്), ദേശസേവിനി ഗ്രന്ഥശാല കുടവട്ടൂർ (വെളിയം പഞ്ചായത്ത്), സ്വാതന്ത്ര്യ സമര സ്മാരക വായനശാല നെല്ലിമുക്ക് (കരീപ്ര പഞ്ചായത്ത്), ഈലിയോട് ഇ.എം.എസ് ഗ്രന്ഥശാല, (എഴുകോൺ പഞ്ചായത്ത്) എന്നീ സെന്‍ററുകളില്‍ നടത്തപ്പെടുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ മേയ് അഞ്ചിനകം അപേക്ഷ ബ്ലോക്ക് പഞ്ചായത്തില്‍ നല്‍കണം. ഫോണ്‍: 8590075687, 8281040518.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.