കൊട്ടാരക്കര: ആർ.എസ്.എസ്-എസ്.ഡി.പി.ഐ ഭീകരതക്കെതിരെ സി.പി.എം നേതൃത്വത്തിൽ ബഹുജന മാർച്ചും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം പി. അയിഷാപോറ്റി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ, ജില്ല കമ്മിറ്റി അംഗം ജി. സുന്ദരേശൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻനായർ, സി. മുകേഷ്, എസ്.ആർ. രമേശ്, പി.ടി. ഇന്ദുകുമാർ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓയൂർ: എൽ.ഡി.എഫ് മുളയറച്ചാൽ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പി.എസ്. സുപാൽ എം.എൽ.എ, മുൻ മന്ത്രി കെ. രാജു, ഡി. രാജപ്പൻ നായർ, എസ്. ഗോപാലകൃഷ്ണപിള്ള, പി.കെ. ബാലചന്ദ്രൻ, ബി. ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം. അൻസർ, സ്ഥാനാർഥി ഷീജ നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.