പുനലൂർ: വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന ശിവകുമാറിനെ ഭാര്യയും ഭാര്യ മാതാവും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് -6 എം. മനോജ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. പുനലൂർ മണിയാർ പരവട്ടത്ത് കൃഷ്ണശ്രീ വീട്ടിൽ രഞ്ജിനി (36), മാതാവ് രാധാമണിയമ്മ (60) എന്നിവരെയാണ് വിട്ടയച്ചത്. 2011 മേയ് 31നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി മദ്യപിച്ച് വീട്ടിൽ വന്ന് ശിവകുമാർ രഞ്ജിനിയുമായി വഴക്കുണ്ടാക്കി മർദിച്ച വിരോധത്താൽ തൊട്ടിൽ കയർ കഴുത്തിൽ മുറുക്കി പ്രതികൾ കൊലപ്പെടുത്തി എന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിനെതിരെ ശിവകുമാറിന്‍റെ പിതാവ് സമീപിച്ചതിനെ തുടർന്ന് ഹൈകോടതിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും പിന്നീട് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ അനീസ് തങ്ങൾകുഞ്ഞ്, മുഹമ്മദ് ഷാഫി, ആർ.ജെ. രാഹുൽ എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.