'ദേശീയപാത വികസനത്തിന്‍റെ പേരിലെ അതിക്രമങ്ങൾ അവസാനിപ്പിക്കണം'

കൊല്ലം: ദേശീയപാത വികസനത്തിന്‍റെ പേരിൽ കടകൾ വാടകക്കെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കെട്ടിട ഉടമകൾ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കേസെടുക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. സംസ്ഥാനത്തുടനീളം ദേശീയപാത വികസനത്തിന്‍റെ പേരിൽ ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി ഏറ്റെടുക്കുന്നുണ്ട്. ബാക്കി വരുന്ന സ്ഥലത്ത് തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കാത്ത കെട്ടിട ഉടമകളുടെ നിലപാട് പ്രതിഷേധാർഹമാണ്​. കരുനാഗപ്പള്ളി ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ നടന്ന ഇത്തരം അക്രമ സംഭവങ്ങളിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഖേദകരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പ്രകാശനം ചെയ്തു കൊല്ലം: എം. ദേവദാസ് എഴുതിയ പി. പത്മരാജൻ അനുഭവങ്ങൾ ഓർമകൾ, ഹിമവാനും വിക്ടോറിയയും, മോഴ എന്നീ പുസ്തകങ്ങളുടെ പ്രകാശനം രാധാലക്ഷ്മി പത്മരാജൻ നിർവഹിച്ചു. പ്രഭാകരൻ പുത്തൂർ, ഡോ. എം.ആർ. തമ്പാൻ, ഡോ. വി.എസ്. രാധാകൃഷ്ണൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. അമ്പാടി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. എസ്. സുധീശൻ, ജി.ആർ. കൃഷ്ണകുമാർ, ഇ.കെ. ഹരികുമാർ, എസ്.ആർ. മണികണ്ഠൻ, എം. ദേവദാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.