സമ്മര്‍ ഫുട്​ബാൾ കോച്ചിങ്​ ക്യാമ്പ്: രജിസ്ട്രേഷന്‍ തുടങ്ങി

കൊല്ലം: ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍, സ്‌കോര്‍ലൈന്‍ സ്പോട്സിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മര്‍ ഫുട്​ബാൾ കോച്ചിങ്​ ക്യാമ്പിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പള്ളിമുക്ക്, സോക്കേഴ്‌സ് ഹബ് ടര്‍ഫ്, പേരൂര്‍ ദത്തന്‍സ് മള്‍ട്ടി സ്‌പോര്‍ട്‌സ് എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്‍. ആറു മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഏഷ്യന്‍ ഫുട്​ബാൾ കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷന്‍ എന്നിവയുടെ അംഗീകൃത ലൈസന്‍സുള്ള കോച്ചുകളായിരിക്കും പരിശീലനം നല്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികള്‍ക്ക് കേരള അക്കാദമി ലീഗുകളില്‍ മത്സരിക്കാനും ഐ.എസ്.എല്‍, ഐലീഗ് ക്ലബുകളുടെ അക്കാദമികളില്‍ സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. താൽപര്യമുള്ള കുട്ടികള്‍ക്ക് 9562011104, 9895427379 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.