സർവേ റിപ്പോർട്ട് പ്രകാശനം

ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തി​ന്‍റെ പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിൽ ജനകീയാസൂത്രണത്തിന്‍റെ ഭാഗമായി അഞ്ച് വർഷം കൈവരിച്ച ഭൗതിക നേട്ടം വിലയിരുത്തി എക്കണോമിക്സ് ആൻഡ്​ സ്റ്റാറ്റിസ്റ്റിക് തയാറാക്കിയ വികേന്ദ്രീകൃതാസൂത്രണ റൗണ്ട് നടത്തി. വജ്ര ജൂബിലി ഫെലോഷിപ്​ കലാകാരന്മാരുടെ പ്രവർത്തന ഉദ്ഘാടനവും ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിനുള്ള ആദരവും കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാര ജേതാവ് എൻ. പങ്കജാക്ഷനെ ആദരിക്കലും നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗീതാകുമാരി അധ്യക്ഷത വഹിച്ചു. ജില്ല ഡെപ്യൂട്ടി ഡയറക്ടർ വിജയകുമാർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ കെ. രത്നകുമാർ പിള്ള, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അനിൽകുമാർ, കെ.സുരേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.