കണ്ണനല്ലൂർ: നെടുമ്പന പഞ്ചായത്തിലെ 36 ആശാവർക്കർമാരെ കോവിഡ് വാരിയർ അവാർഡുകൾ നൽകി സിദ്ധാർഥ ഫൗണ്ടേഷൻ ആദരിച്ചു. പെയിൻ ആൻഡ് പാലിേയറ്റിവ് നഴ്സ് അജിതകുമാരിയെ പൊന്നാടയണിയിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമസമിതി അധ്യക്ഷൻ കെ. ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം ഷീലാ മനോഹരൻ, പി.ടി.എ പ്രസിഡന്‍റ് ബി. സജീവ്, ജവഹർ ബാലഭവൻ പ്രസിഡന്‍റ് ഡോ. ശ്രീവത്സൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.