കന്നിട്ടയിൽമുക്ക്-കാഷ്യൂ ഫാക്ടറി റോഡ് ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി: തൊടിയൂർ അരമത്തുമഠം വാർഡിലെ കുന്നിട്ടയിൽമുക്ക്-കാഷ്യൂ ഫാക്ടറി റോഡിന്റെ നിർമാണം പൂർത്തിയാക്കി. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്‌. കല്ലേലിഭാഗത്തിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന്​ 21 ലക്ഷം രൂപ ചെലവഴിച്ചാണ് 530 മീറ്റർ നീളത്തിൽ റോഡ്​ നിർമിച്ചത്. അനിൽ എസ്‌. കല്ലേലിഭാഗം ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം തൊടിയൂർ വിജയൻ സ്വാഗതം പറഞ്ഞു. ടി. രാജീവ്‌, ഷബ്‌ന ജവാദ്, കെ. ധർമദാസ്‌, ആർ. രഞ്ജിത്ത്, അബ്ദുൽ ജബ്ബാർ, രമണിഭായി, വി. ശിവപ്രസാദ്, സജീവ് കുറ്റിയിൽ, കെ. മോഹനൻ എന്നിവർ സംബന്ധിച്ചു. കാപ്​ഷൻ: തൊടിയൂർ അരമത്തുമഠം കന്നിട്ടയിൽമുക്ക്-കാഷ്യൂ ഫാക്​ടറി റോഡ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.