ശാസ്താംകോട്ട: പി.കെ.എസ് കുന്നത്തൂർ ഏരിയ സമ്മേളനം സി.പി.എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. ഇസഡ്. ആന്‍റണി, ജി. അനീഷ്, ജി. ദിവാകരൻ പി.കെ.എസ് ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, ജില്ല സെക്രട്ടറി ജി.സുന്ദരേശൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എൻ.യശ്പാൽ, കർഷക സംഘം ജില്ല ജോയന്‍റ് സെക്രട്ടറി എസ്.സത്യൻ, തമ്പാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ജനാർദനൻ (പ്രസി.), കെ. ശോഭന, പി.കെ. രാജേന്ദ്രൻ, കെ. സനിൽകുമാർ, കെ.വാസുദേവൻ (വൈസ് പ്രസി.), ടി. ഗോപാലകൃഷ്ണൻ (സെക്രട്ടറി), ജി. ദിവാകരൻ, ബാബു സി മൂലടം, സി. രേണുക, ഷിബു ഗോപാൽ (ജോ. സെക്ര.), കെ. രമേശൻ (ട്രഷ.) ഗുളികകളുമായി യുവാക്കൾ പിടിയിൽ കൊല്ലം: മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളുമായി രണ്ട് യുവാക്കളെ ചവറ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കോഴിക്കോട് അയണിവേലിക്കുളങ്ങര പടിഞ്ഞാറെത്തറ വീട്ടിൽ ബിനു പ്രസന്നൻ (20), സുഹൃത്ത് നിഥിൻ(20) എന്നിവരാണ് വാഹന പരിശോധനക്കിടെ പിടിയിലായത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ലാത്തതായ ഗുളികകൾ കരുനാഗപ്പള്ളി തഴവയിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിവരുന്ന വഴിയാണ് പിടിയിലായത്. ഇവർക്ക് ഗുളികകൾ വിൽപന നടത്തിയ കരുനാഗപ്പള്ളി തഴവ അമ്പലമുക്കിൽ ചന്ദ്രഗിരി മെഡിക്കൽസ് ഉടമ ജയചന്ദ്രെനയും പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തതിൽ സ്കൂൾ വിദ്യാർഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി മെഡിക്കൽ ഷോപ്പിൽ നിന്ന് കുറിപ്പടിയില്ലാതെ ഉയർന്ന വിലക്ക് സ്ഥിരമായി ഇത്തരത്തിൽ ഗുളികകൾ വാങ്ങാറുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗുളികകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി െപാലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു. ചവറ സ്റ്റേഷൻ ഇൻസ്പെക്ടർ നിസാമുദ്ദീന്‍റെ നിർദേശാനുസരണം എസ്.ഐ ജിബിയുടെ നേതൃത്വത്തിൽ എ.എസ്.ഐ സന്തോഷ്, സി.പി.ഒ രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.