മുഖത്തലയില്‍ മൊബൈല്‍ മില്‍ക്കിങ് യൂനിറ്റ്

ATTN കൊട്ടിയം: ക്ഷീരവികസന മേഖലയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ ക്ഷീരസംഘങ്ങള്‍ക്ക് മൊബൈല്‍ മില്‍ക്കിങ് യൂനിറ്റ് പദ്ധതി നടപ്പാക്കി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. തെരഞ്ഞെടുത്ത സംഘങ്ങള്‍ക്ക് കറവയന്ത്രം, ടൂവീലര്‍ എന്നിവ വാങ്ങുന്നതിന് ആകെ ചെലവാകുന്ന തുകയുടെ 75 ശതമാനം, പരമാവധി 95,000 രൂപ സബ്‌സിഡി ഇനത്തില്‍ ലഭിക്കും. പുതുതലമുറയെ ക്ഷീരോൽപാദന മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് സഹായകരമാകുമെന്നതിനാല്‍ പദ്ധതി വ്യാപകമാക്കുമെന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോദ പറഞ്ഞു. -------------------------------------- (....must...സർക്കുലേഷൻ താൽപര്യം...) കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ്​ (ചിത്രം) കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ​െറസിഡൻസി (ചിന്നക്കട) യൂനിറ്റ്​ ഉദ്​ഘാടനം ജില്ല ​പ്രസിഡന്‍റ്​ എസ്​. ദേവരാജൻ നിർവഹിച്ചു. വൈസ്​ പ്രസിഡന്‍റ്​ ബി. രാജീവ്​ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, എം.എം. ആസാദ്​ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എം. ആസാദ്​ (പ്രസി.), സോജി ദാസ്​, ഷീബ റോയ്​സ്റ്റൺ (വൈസ് പ്രസി.), ജയദേവ്​ കിൽനാനി (ജന​.സെ​ക്ര.), ഷൈൻ, ഷീനാ സാജൻ (സെക്ര.), റോയ്​ ഡിസൂസ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.