കാൻസർ രോഗികളുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണം

...kc+kw+ke.... കൊല്ലം: കാൻസർ, കിഡ്നി രോഗികളുടെയും പ്രത്യേക സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ചികിത്സ ചെലവ് പൂർണമായി കേന്ദ്ര, സംസ്​ഥാന സർക്കാറുകൾ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി സംസ്​ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം താമരക്കുളം സലിം ബന്ധപ്പെട്ടവർക്ക് കത്തയച്ചു. സംസ്ഥാനത്ത് ഇത്തരം രോഗികളുടെ എണ്ണം വർധിക്കുന്നു. മരുന്നുകളുടെ വിലയിൽ വൻ കുതിച്ചുചാട്ടമാണ്. മരുന്നിനും ചികിത്സക്കും അടിക്കടി നടത്തേണ്ട ടെസ്റ്റുകൾക്കെല്ലാം തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പല രോഗികളും ചികിത്സ തേടാതെ മരണത്തിലേക്ക് എത്തപ്പെടുന്ന അവസ്​ഥയാണ്. കാൻസർ രോഗികളോട് സർക്കാറും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വവും കരുണകാട്ടാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.