പി.കെ. ദിവാകരൻ ഫൗണ്ടേഷൻ പുരസ്കാരം

കരുനാഗപ്പള്ളി: പ്രമുഖ ട്രേഡ് യൂനിയൻ നേതാവായിരുന്ന പി.കെ. ദിവാകര‍ന്‍റെ പേരിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് സമർപ്പണവും അനുസ്മരണവും നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാലിന് അവാർഡ് കൈമാറി. എ.എ. അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എം.എസ്. ഷൗക്കത്ത്, സി.ആർ. മഹേഷ് എം.എൽ.എ, പി.കെ. ജയപ്രകാശ്, കടത്തൂർ മൻസൂർ, ബി. ആനന്ദൻ എന്നിവർ സംസാരിച്ചു. ....kw+kc.... സൗജന്യ നേത്ര പരിശോധന ക്യാമ്പ് കൊല്ലം: ജില്ല മെയിന്‍റനന്‍സ് ട്രൈബ്യൂണലിന്‍റെയും സാമൂഹിക നീതി ഓഫിസിന്‍റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായുള്ള നേത്ര പരിശോധന മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 26ന് രാവിലെ 10 മുതല്‍ ഒന്നുവരെ ചവറ പര്‍പ്പിള്‍ ഐ കെയര്‍ ഹോസ്പിറ്റലില്‍ നടക്കും. വിവരങ്ങള്‍ക്ക്: റവന്യൂ ഡിവിഷന്‍ ഓഫിസ്, കൊല്ലം, ഫോണ്‍: 0474 2793461. ക്യാമ്പ് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഫോണ്‍ : 0476 2686060,9383470270.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.