കടയ്ക്കൽ: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദ്ർദിന അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ചിതറ ജാമിയ സ്വാലിഹാത്ത് കാമ്പസിൽ സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നിലമേൽ അശ്റഫ് ബദ്രി അധ്യക്ഷത വഹിച്ചു. ചടയമംഗലം ഷഹീറുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി തലവരമ്പ് സലിം, മുഹമ്മദ് അമീൻ മൗലവി, നിസാറുദ്ദീൻ നദ്‌വി, നിജാമുദ്ദീൻ മൗലവി, അനസ് മുഹമ്മദ് ഇംദാദി, കെ. ജലാലുദ്ദീൻ മൗലവി, എം. ഇമാമുദ്ദീൻ, എം.എ. സത്താർ, എം. തമീമുദ്ദീൻ, റാഷിദ് പേഴുംമൂട്, മുരുക്കുമൻ ഫസിൽ, ജഹാംഗീർ മടത്തറ, അൻവർ മന്നാനി, നവാസ് ഐരക്കുഴി, ജയ് സുബൈർ, എ.എം. യൂസുഫുൽ ഹാദി, അബ്ദുൽ ഹക്കീം മൗലവി, സമീർ മന്നാനി എന്നിവർ സംസാരിച്ചു. ഫോട്ടോ : ജമാഅത്ത് ഫെഡറേഷൻ കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബദ്ർദിന അനുസ്മരണവും ഇഫ്താർ സംഗമവും സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.