കരാര്‍ നിയമനം

കൊല്ലം: പട്ടികവർഗ വികസന വകുപ്പിന്‍റെ കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയനവര്‍ഷം കരാറടിസ്ഥാനത്തില്‍ എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) തസ്തികയിലേക്ക് സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30ന് വൈകീട്ട്​ അഞ്ച്. 2023 മാര്‍ച്ച് 31 വരെയാണ് . കാലാവധിക്കുള്ളില്‍ സ്ഥിരം അധ്യാപകരെ നിയമിച്ചാല്‍ കാലാവധി അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്‍റ്​ ഓഫിസ്. ഫോണ്‍ 0475 2222353. ഒഴിവുകള്‍: എച്ച്.എസ്.എ - ബാച്ച് മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, ഒരൊഴിവ്​ വീതം. പ്രൈമറി വിഭാഗം ഡ്രോയിങ് ഒരൊഴിവ്. എച്ച്.എസ്.എസ്.ടി (ജൂനിയര്‍) കോമേഴ്‌സ് ബാച്ച് അക്കൗണ്ടിങ്​, ബിസിനസ് സ്റ്റഡീസ്, എക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഓരോ ഒഴിവ് വീതം. എച്ച്.എസ്.എസ്.ടി (ജൂനിയര്‍) സയന്‍സ് ബാച്ച് കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ് ഓരോ ഒഴിവ് വീതം. എച്ച്.എസ്.എസ്. ടി ജൂനിയര്‍) ഇംഗ്ലീഷ്, മലയാളം ഓരോ ഒഴിവ് വീതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.